Join Whatsapp Group. Join now!

പദ്യം ചൊല്ലല്‍: അറബികില്‍ ഉമറുല്‍ ഫാറൂഖും ഷുഹൈബും, സംസ്‌കൃതിയില്‍ ആര്യ ജ്യോതിസും പ്രണവ് കെ ഭാസ്‌കറും

58 ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ ഉമറുല്‍ ഫാറൂഖും ഷുഹൈബും, സംസ്‌കൃതിയില്‍ ആര്യ ജ്യോതിസും പ്രണവ് കെ ഭാസ്‌കറും വിജയികളായി. ഹൈസ്‌കൂള്‍ വിഭാഗത്തിലാKerala, News, Kalolsavam, Padyam Chollal in Dist. school Kalotsavam
ചെമ്മനാട്: (my.kasargodvartha.com 27.11.2017) 58 ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പദ്യം ചൊല്ലലില്‍ ഉമറുല്‍ ഫാറൂഖും ഷുഹൈബും, സംസ്‌കൃതിയില്‍ ആര്യ ജ്യോതിസും പ്രണവ് കെ ഭാസ്‌കറും വിജയികളായി. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ജിഎച്ച്എസ്എസ് പരപ്പയിലെ ഉമറുല്‍ ഫാറൂഖ് ഒന്നാം സ്ഥാനം നേടിയത്. ചെരുമ്പ മദ്‌റസ അധ്യാപകനായ ക്ലായിക്കോട്ടെ ഹസൈനാര്‍ - സമീന ദമ്പതികളുടെ മകനാണ്.

Kerala, News, Kalolsavam, Padyam Chollal in Dist. school Kalotsavam

യുപി വിഭാഗം പദ്യം ചൊല്ലല്‍ വിജയിയായ ഷുഹൈബ് തുരുത്തി ആര്‍ യു ഇ എം എച്ച് എസിലെ വിദ്യാര്‍ത്ഥിയാണ്. ഷഫീഖ് - ശരീഫ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വര്‍ഷവും ഈയിനത്തില്‍ ജില്ലതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

Photo: Sabiaboobacker

സംസ്‌കൃതി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ദുര്‍ഗ എച്ച് എസ് എസിലെ പ്രണവ് കെ ഭാസ്‌കര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാനാലാപനം, അഷ്ടപതി ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്. ഭാസ്‌കര്‍ - സുജിത ദമ്പതികളുടെ മകനാണ്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിജയിയായ ആര്യ ജ്യോതിസ് സി ജിഎച്ച്എസ്എസ് ചായോത്തെ വിദ്യാര്‍ത്ഥിനിയാണ്. പ്ലാച്ചിക്കര എയുപി സ്‌കൂള്‍ അധ്യാപകന്‍ സി കുഞ്ഞികൃഷ്ണന്റെയും ജിഎച്ച്എസ്എസ് പരപ്പയില്‍ അധ്യാപികയായ കോമളവല്ലിയുടെയും മകളാണ്. നേരത്തെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കാവ്യകേളിയില്‍ ആര്യ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Padyam Chollal in Dist. school Kalotsavam 

< !- START disable copy paste -->

Post a Comment