Join Whatsapp Group. Join now!

ഒമ്പതു വര്‍ഷമായി ഒന്നാം സ്ഥാനം ലഭിച്ചുവന്നിരുന്ന സ്‌കൂളിന് ഇത്തവണ ഒന്നാം സ്ഥാനം ലഭിച്ചില്ല, വേദിക്കരികില്‍ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥിനികള്‍, വീഡിയോ കണ്ട് ഫലപ്രഖ്യാപനം വിലയിരുത്തണമെന്ന് ആവശ്യം

യു.പി വിഭാഗം തിരുവാതിര കളിയുടെ ഫല പ്രഖ്യാപനം പുറത്തുവന്നതോടെ വേദിക്കരികില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധംKerala, News, Kalolsavam, No 1st prize for Students, Protest
ചെമ്മനാട്: (my.kasargodvartha.com 28.11.2017) യു.പി വിഭാഗം തിരുവാതിര കളിയുടെ ഫല പ്രഖ്യാപനം പുറത്തുവന്നതോടെ വേദിക്കരികില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ഒന്നാം സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവത്തൂര്‍ കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും പ്രതിഷേധമുയര്‍ത്തിയത്. ഒന്നാം സ്ഥാനം ലഭിച്ച ടീമിന്റെ മത്സരം തങ്ങളുടെ നിലവാരത്തിനടുത്തു പോലും എത്തിയില്ലെന്നും കോസ്റ്റിയൂം പോലും ശരിയായിട്ടില്ലെന്നും ഒന്നാം സ്ഥാനം ലഭിക്കാതെ പോയ ടീം കുറ്റപ്പെടുത്തുന്നു.



വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നും എട്ട് ടീമുകള്‍ മത്സരിച്ച മത്സരത്തിന്റെ വീഡിയോ ദൃശ്യം കണ്ട് ഫല പ്രഖ്യാപനം വിലയിരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഒന്നാം സ്ഥാനം ലഭിച്ചില്ലെന്നറിഞ്ഞതോടെ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ പൊട്ടിക്കരഞ്ഞത് കാണികളില്‍ നൊമ്പരമുളവാക്കി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam < !- START disable copy paste -->

Post a Comment