Join Whatsapp Group. Join now!

തറക്കല്ലിലൊതുങ്ങിയ മെഡിക്കല്‍ കോളജിന് ഫ്രറ്റേണിറ്റിയുടെ പ്രതിഷേധ ജന്മദിനാഘോഷം

തറക്കല്ലിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രതിഷേധ ജന്മദിനാഘോഷം ഫ്രറ്റേണിറ്റി മൂവ്മന്റ് നടത്തി. ജില്ലയുടെ Kerala, News, Medical college: Fraternity forum protest conducted.
കാസര്‍കോട്: (my.kasargodvartha.com 25.11.2017) തറക്കല്ലിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രതിഷേധ ജന്മദിനാഘോഷം ഫ്രറ്റേണിറ്റി മൂവ്മന്റ് നടത്തി. ജില്ലയുടെ കൂടെ പ്രഖ്യാപിച്ച പാലക്കാട്, മഞ്ചേരി തുടങ്ങിയ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കാസര്‍കോട് മെഡിക്കല്‍ കോളജ് തന്നെ വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന സ്ഥിതി പ്രതിഷേധാര്‍ഹമാണെന്ന് പരിപാടി അഭിപ്രായപ്പെട്ടു.


ജില്ലയിലെ ആരോഗ്യരംഗത്തെ അവസ്ഥ ഗൊരഖ്പൂരിന്റെതിനേക്കാള്‍ ദയനീയമാണെന്ന് കാസര്‍കോടിനൊരിടം പ്രതിനിധി ഡോ. ഷെമി അഭിപ്രായപെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് പോവുന്ന ജനപ്രതിനിധികള്‍ ജില്ലയുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള നട്ടെല്ലില്ലാത്തവരാണെന്ന് മെഡിക്കല്‍ കോളജ് സമരസമിതി വെസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് സമര സമിതി ജനറല്‍ കണ്‍വീനര്‍ ശ്യാം പ്രസാദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് സി എ, എസ് ഐ ഒ. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, കാസര്‍കോടിനൊരിടം പ്രതിനിധി നൗഫല്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സുമ റാണിപുരം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ദീന്‍ സ്വാഗതവും സിറാജുദ്ദീന്‍ മുജാഹിദ് നന്ദിയും പറഞ്ഞു. ഇര്‍ഫാന്‍ ഉദുമ, തസ്‌നീമ, അസ്ലം സൂരംബയല്‍, ശ്രേയസ്സ് കുമ്പള, മനീഷ് കുമ്പള, ശഹബാസ് കോളിയാട്ട്, ശബ്‌നം ബഷിര്‍, അഹദ് സകരിയ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Medical college: Fraternity forum protest conducted.

Post a Comment