Join Whatsapp Group. Join now!

പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ: കാന്തപുരം

വിദ്യാര്‍ത്ഥികള്‍ നല്ലവരായി വിജ്ഞാനം നുകരുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ Kerala, News, Religion, Kanthapuram AP Aboobacker Musliyar, Markaz
കാരന്തൂര്‍: (my.kasargodvartha.com 12.11.2017) വിദ്യാര്‍ത്ഥികള്‍ നല്ലവരായി വിജ്ഞാനം നുകരുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഉലമ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ് സൈത്തൂന്‍ വാലി ഇമ്പ്രിമെന്റ്‌സ് 2017 ന്റെ ഭാഗമായി ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


കലകള്‍ മനുഷ്യ നന്മയ്ക്ക് ഉപകാരം ഉള്ളതാവണം, അത് പരിഹാസമാകരുത്- പ്രശസ്ത മാപ്പിള പാട്ടുകാരനും വിധി കര്‍ത്താവുമായ ഫിറോസ് ബാബു പറഞ്ഞു. പരിപാടി ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഉനൈസ് മുഹമ്മദ്, കുട്ടി നടുവട്ടം, ബാദുഷ സഖാഫി, കെ വി കെ ബുഖാരി എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളന ശേഷം കുട്ടികളുടെ കലാപരിപാടികളും ഷബീര്‍ ലത്വീഫി നയിച്ച മാജിക്കും അരങ്ങേറി.

അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഹസീബ് അസ്ഹരി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ മദനി സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ മത്സര പരിപാടിയുടെ സമാപന വേദിയില്‍ കേരള ഫോക്‌ലോര്‍ അക്കാദമി ജേതാവ് കോയ കാപ്പാടിന്റെ നേതൃത്വത്തില്‍ കുത്തു റാത്തീബ് നടന്നു. ഞായറാഴ്ച രാവിലെ കഥ പറയല്‍ വേദിയോടെ വിദ്യാര്‍ത്ഥി പ്രതിഭകളുടെ മത്സരം കടുത്തു കൊണ്ടിരിക്കുന്നു. വാദി ഹസന്‍, വാദിബദ്ര്‍, വാദി മുഖദ്ദസ്, വാദി ത്വയ്ബ എന്നീ നാല് ഗ്രൂപ്പുകള്‍ തമ്മിലാണ് മത്സരം.

ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മര്‍കസ് സൈത്തൂണ്‍ വാലിയില്‍ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം വരിച്ച സയ്യിദ് നുഅമാന്‍ കൊയിലാണ്ടിക്ക് മര്‍കസ് ജനറല്‍ മാനേജര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വര്‍ണ നാണയം സമ്മാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Kanthapuram AP Aboobacker Musliyar, Markaz.

Post a Comment