Join Whatsapp Group. Join now!

മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കോടതി പരാമര്‍ശം; സര്‍ക്കാര്‍ രാജിവെക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി

മുളിയാര്‍: (my.kasargodvartha.com 22.11.2017) മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ Kerala, News, Kasargod, Muliyar, K. Neelakantan, KPCC Secretary K. Neelakantan against Government.
മുളിയാര്‍: (my.kasargodvartha.com 22.11.2017) മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെയും സമാന്തര മന്ത്രിസഭ യോഗം നടത്തിയ മന്ത്രിമാര്‍ക്കെതിരെയും കോടതിയില്‍ പരാതി വന്നതിനാല്‍ ഒരുദിവസം പോലും സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Kerala, News, Kasargod, Muliyar, K. Neelakantan, KPCC Secretary K. Neelakantan against Government.

മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന ഡി.സി.സി. ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, മണ്ഡലം പ്രസിഡണ്ട് ടി. ഗോപിനാഥന്‍ കാലിപ്പള്ളം, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ടി. കുഞ്ഞുകണ്ണന്‍ നായര്‍, രവീന്ദ്രന്‍ ചൂരിത്തോട്, ബ്ലോക്ക് ഭാരവാഹികളായ ബി.സി കുമാരന്‍, എച്ച്.എസ് വയലായ, കമലാക്ഷന്‍ കോടോത്ത്, പുരുഷോത്തമന്‍ നമ്പ്യാര്‍, ഷാജി സെബാസ്റ്റ്യന്‍, സന്തോഷ് കൊളത്തൂര്‍, പി. വേണു ഗോപാലന്‍, ശങ്കരന്‍, എന്‍.കെ മണിയായി, എം. ദാമോദരന്‍ നായര്‍, കെ. ഗോപാലന്‍, എ. പ്രസന്ന ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, എം. നാരായണന്‍, പി. കെളുമണിയാണി, ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Muliyar, K. Neelakantan, KPCC Secretary K. Neelakantan against Government.

Post a Comment