Join Whatsapp Group. Join now!

ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 11ന്, ആദം അയൂബ് സംബന്ധിക്കും

ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 11ന്. ശനിയാഴ്ച നഗരസഭ വനിതാKerala, News, Song, Music, Contest, Program, Award, Certificate, Students
കാസര്‍കോട്: (my.kasargodvartha.com 09.11.2017) ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 11ന്. ശനിയാഴ്ച നഗരസഭ വനിതാ ഹാളില്‍ (തനിമ അബ്ദുല്ല നഗര്‍) നടക്കുന്ന പരിപാടിയില്‍ സിനിമ നടനും സംവിധായകനുമായ ആദം അയൂബ് സംബന്ധിക്കും. ഹയര്‍ സെക്കന്‍ഡറിക്ക് മുകളിലുള്ള ജനറല്‍ കാറ്റഗറിയില്‍ മത്സരാര്‍ത്ഥികള്‍ കുറവായതിനാല്‍ മത്സരം ഒഴിവാക്കി അവര്‍ക്ക് പാടാനവസരം നല്‍കും.

ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഒന്ന്, രണ്ട,് മൂന്ന്, സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മെഡലും അതോടൊപ്പം യഥാക്രമം ഉബൈദ് അവാര്‍ഡ്, പി സീതിക്കുഞ്ഞി അവാര്‍ഡ്, എം കെ അഹമദ് പള്ളിക്കര അവാര്‍ഡും കൂടെ പ്രശസ്തി പത്രവും സമ്മാനിക്കും.


നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കെ ജി റസാഖ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം എന്‍ എ നല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി എസ് ഹമീദ് അധ്യക്ഷത വഹിക്കും. അവാര്‍ഡ് ദാനം കെ മുഹമ്മദ് ശാഫി നിര്‍വ്വഹിക്കും. ടി എ ശാഫി, കെ എം അബ്ദുര്‍ റഹിമാന്‍, അസീസ് പുലിക്കുന്ന്, ഖലീലുല്ലാഹ് ചെമ്മനാട്, ബശീര്‍ അഹമദ് സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Song, Music, Contest, Program, Award, Certificate, Students

Post a Comment