Join Whatsapp Group. Join now!

ഹമീദലി ഷംനാട് ജനസേവാ പുരസ്‌കാരം സമ്മാനിച്ചു

സൗദി കാസര്‍കോട് ജില്ലാ കെ എം സി സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ ഹമീദലി ഷംനാട് ജനസേവാ പുരസ്‌കാരം സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന Gulf, News, Hameedali Shamnad, Award
റിയാദ്: (my.kasargodvartha.com 07.11.2017) സൗദി കാസര്‍കോട് ജില്ലാ കെ എം സി സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ ഹമീദലി ഷംനാട് ജനസേവാ പുരസ്‌കാരം സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ദമ്മാം അദാലത്തിന് സമര്‍പ്പിച്ചു.

ദമ്മാം സഫാ ക്ലിനിക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകത്തിന്റെ സാന്നിധ്യത്തില്‍ ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഖാദര്‍ അണങ്കൂറില്‍ നിന്ന് ദമ്മാം അദാലതിന് വേണ്ടി ചെയര്‍മാന്‍ ഹമീദ് വടകര പുരസ്‌കാരം ഏറ്റുവാങ്ങി.

കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ നവാസ് അണങ്കൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ ജലീല്‍ ചൂരി, സെക്രട്ടറിമാരായ ജമാല്‍ ആലംപാടി, ഹാരിസ് പടുപ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Hameedali Shamnad, Award.

Post a Comment