Join Whatsapp Group. Join now!

'ഇംഗ്ലീഷ് ക്ലബ്ബ്' ഇനി ബ്രിഡ്‌ഫോര്‍ട്ട് ഇംഗ്ലീഷ് ഹബ്ബിന് കീഴില്‍

നൂതനമായ രീതിയില്‍ ഇംഗ്ലീഷ് ട്രെയിനിങ്ങിലൂടെ വിദ്യഭ്യാസം, ബിസ്‌നസ്, ലീഡര്‍ഷിപ്പ് എന്നീ മേഖലകളില്‍ ആയിരങ്ങള്‍ക്ക് ഹയര്‍ ക്വാളിഫിക്കേഷന്‍ നേടിക്കൊടുത്ത ബ്രിഡ് ഫോര്‍ട്ട് ഇംഗ്ലീഷ് Kerala, News, 'English club' under bridford English hub,'English club' under bridford English hub
കൊച്ചി: (my.kasargodvartha.com 18.11.2017) നൂതനമായ രീതിയില്‍ ഇംഗ്ലീഷ് ട്രെയിനിങ്ങിലൂടെ വിദ്യഭ്യാസം, ബിസ്‌നസ്, ലീഡര്‍ഷിപ്പ് എന്നീ മേഖലകളില്‍ ആയിരങ്ങള്‍ക്ക് ഹയര്‍ ക്വാളിഫിക്കേഷന്‍ നേടിക്കൊടുത്ത ബ്രിഡ് ഫോര്‍ട്ട് ഇംഗ്ലീഷ് ഹബ്ബ് ഇനി മുതല്‍ ഇംഗീഷ് ക്ലബ്ബില്‍ അംഗങ്ങളാകുന്നവര്‍ക്ക് യൂറോപ്പിലെ നാഷണല്‍ അക്കാദമികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരം നല്‍കും.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിഡ് ഫോര്‍ട്ട് ഇംഗ്ലീഷ് ഹബ്ബ് ഇനി ഇംഗ്ലീഷ് ഭാഷാ പഠനത്തിനും ഐഇഎല്‍ടിഎസ്, ബിസ്‌നസ് ഡവലപ്‌മെന്റ്, ടീച്ചേര്‍സ് ട്രെയിനിങ്ങ്, ലീഡര്‍ഷിപ്പ്, പേര്‍സണാലിറ്റി ഡവലപ്‌മെന്റ് എന്നിവയില്‍ വിദേശ അധ്യാപകരുടെയും ട്രെയിനര്‍മാരുടെയും സേവനം ലഭ്യമാക്കും. ഈ സേവനം കൂടുതല്‍ ജനകീയമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബിലൂടെ സാധിക്കുമെന്നും ബ്രിഡ് ഫോര്‍ട്ട്  ഭാരവാഹികള്‍ പറഞ്ഞു.

Kerala, News, 'English club' under bridford English hub,'English club' under bridford English hub

ഇംഗ്ലീഷ് ക്ലബ്ബ് ലോഗോ ഗ്ലോബല്‍ വിഷന്‍ ഇന്റര്‍ നാഷണല്‍ ജെവിഐ ആള്‍ ഇന്ത്യന്‍ ഡയരക്റ്റര്‍ ഡോ. ഹലന്‍ മുള്‍കന്‍ യു കെ പ്രകാശനം ചെയ്തു. യു എസ്, യു കെ, ന്യൂസിലാന്‍ഡ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ട്രൈനര്‍മാരും ബ്രിഡ് ഫോര്‍ട്ട് സിഇഒ ട്രൈനര്‍ നൗഷാദ് നീലഗിരി, ബ്രിഡ് ഫോര്‍ട്ട് ഡയരക്ടര്‍ ട്രൈനര്‍ അബ്ദുല്‍ നാഫിഹ്, ഇംഗ്ലീഷ് ക്ലബ് കോഡിനേറ്റര്‍ കെ എം കെ ലാഹിര്‍ കളനാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇംഗ്ലീഷ് ക്ലബ്ബുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി ബ്രിഡ് ഫോര്‍ട്ട് ഹബ്ബ് സൈറ്റില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു. www.Britfortenglish.com

Keywords: Kerala, News, 'English club' under bridford English hub,'English club' under bridford English hub

Post a Comment