Join Whatsapp Group. Join now!

സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിച്ചത് ജനങ്ങള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്ത് തോല്‍പ്പിച്ചത് പൊതുജനങ്ങളുടെയും സഹകാരികളുടെയും ഇച്ഛാശക്തിയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ Kerala, News, NA Nellikkunnu MLA, Co operative societies are strength of people: MLA.
കാസര്‍കോട്: (my.kasargodvartha.com 14.11.2017) കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്ത് തോല്‍പ്പിച്ചത് പൊതുജനങ്ങളുടെയും സഹകാരികളുടെയും ഇച്ഛാശക്തിയാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. 64-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തേയും ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം നിരവധി സഹകരണസ്ഥാപനങ്ങള്‍ ജില്ലയില്‍ നിലവില്‍ വന്നു. സഹകരണമേഖലയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് കള്ളപ്പണമാണ് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്നതെന്ന് ആരോപിക്കുന്നത്. സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സഹകാരികളുടെയും ജീവനക്കാരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് എം എല്‍ എ പറഞ്ഞു.

കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പാവപ്പെട്ടവരുടെ അത്താണിയായതുകൊണ്ടാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. നവതലമുറ ബാങ്കുകള്‍ ലക്ഷങ്ങള്‍ വായ്പ വാഗ്ദാനം ചെയ്ത് രംഗത്ത് വരുമ്പോഴും പൊതുജനങ്ങള്‍ സഹകരണബാങ്കുകളില്‍ വിശ്വാസമര്‍പ്പിക്കുന്നത് പ്രതിബദ്ധത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

വാരാഘോഷത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ -പ്രബന്ധരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം നിര്‍വഹിച്ചു. ജില്ലാ മൊത്തവ്യാപാ രവിതരണ സഹകരണസംഘം ചെയര്‍മാന്‍ എ കെ നാരായണന്‍, കാസര്‍കോട് ജില്ലാ നിര്‍മാണത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ വി കൃഷ്ണന്‍, തുളുനാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വൊര്‍കുഡ്‌ലു, മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍, കേരള കോപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ജാനകി, കേരള കോപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി എം ജയകുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി എ പ്രകാശ് റാവു സംസാരിച്ചു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും സെക്രട്ടറി കെ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് സഹകരണവകുപ്പ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ ഹമീദ് പതാക ഉയര്‍ത്തി. സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NA Nellikkunnu MLA, Co operative societies are strength of people: MLA.

Post a Comment