Join Whatsapp Group. Join now!

ചൈല്‍ഡ്‌ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടത്തി

ചൈല്‍ഡ്‌ലൈന്‍ കാസര്‍കോട് ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി News, Kerala, Inauguration, School students, Child line, Inauguration.
കാഞ്ഞങ്ങാട്: (my.kasargodvartha.com 15/11/2017) ചൈല്‍ഡ്‌ലൈന്‍ കാസര്‍കോട് ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഡനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കുളള ക്യാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശന്‍ വിതരണം ചെയ്തു. രതീഷ് അമ്പലത്തറ, സുധീഷ് കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

News, Kerala, Inauguration, School students, Child line, Inauguration, Child-line Poster drawing competition conducted

അനഘ് പി (ജി.എച്ച്.എസ്.എസ് കുട്ടമത്ത്), ഹുസൈന്‍ ടി (ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല), അഭിരാം വിജയന്‍ (ജി.വിഎച്ച്.എസ്.എസ് കാഞ്ഞങ്ങാട്) എന്നീ കുട്ടികളുടെ പോസ്റ്ററുകള്‍ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ സ്വാഗതവും വളണ്ടിയര്‍ പ്രീജ.എ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, School students, Child line, Inauguration, Child-line Poster drawing competition conducted

Post a Comment