Join Whatsapp Group. Join now!

ബിസിനസിലെ നവീനത: കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സും ഐ.ടി.ഐ എന്റര്‍പ്രണര്‍ഷിപ്പ് ക്ലബ്ബും ബിസിനസ് സംവാദം നടത്തി

ബിസിനസിലെ നവീന ആശയങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി കാസര്‍കോട് ചേമ്പര്‍ ഓഫ് News, Kerala, Kasaragod, Students, Inaguration, College principal,
കാസര്‍കോട്:(my.kasargodvartha.com 15/11/2017) ബിസിനസിലെ നവീന ആശയങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സും ഐ.ടി.ഐ എന്റര്‍പ്രണര്‍ഷിപ്പ് ക്ലബ്ബും സംയുക്ത ബിസിനസ് സംവാദം നടത്തി. കാസര്‍കോട് ഐ.ടി.ഐ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സംവാദം കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി മുഹമ്മദ്അലി ഫത്താഹ് ഉദ്ഘാടനം ചെയ്തു.

ഐ.ടി.ഐ കോളേജ് പ്രിന്‍സിപ്പല്‍ ഫിലോമിന ജെഫി അധ്യക്ഷയായി. ബഹറൈനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ സലീം തളങ്കര മുഖ്യാതിഥിയായിരുന്നു. ഐ.ടി.ഐ അധ്യാപകന്‍ മനോജ് കുമാര്‍ സ്വാഗതവും ചേമ്പര്‍ ഓഫ് കൊമേഴ്സ് അംഗം ഖമറുദ്ദീന്‍ തളങ്കര നന്ദിയും പറഞ്ഞു. ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ഉപഹാരം കോളേജ് പ്രിന്‍സിപ്പലിന് സലീം തളങ്കര കൈമാറി. തുടര്‍ന്ന് ബിസിനസിലെ നവീനത എന്നവിഷയത്തില്‍ സംവാദം നടന്നു.

 News, Kerala, Kasaragod, Students, Inaguration, College principal,Business debate conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, Students, Inaguration, College principal,Business debate conducted

Post a Comment