Join Whatsapp Group. Join now!

റിയാസ് മൗലവി വധം; കേസ് അട്ടിമറിക്കാനുള്ള പോലീസ് ഗൂഡാലോചന അന്വേഷിക്കണം യൂത്ത് ലീഗ്

കഴിഞ്ഞ മാര്‍ച്ച് മാസം ഇരുപതാം തീയ്യതി പഴയ ചൂരി ജുമാ മസ്ജിദിന് അകത്ത് കയറി സംഘ് പരിവാര്‍ Kerala, News, Youth League, Riyas Moulavi murder case, Police, Report.
കാസര്‍കോട്: (my.kasargodvartha.com 05.10.2017) കഴിഞ്ഞ മാര്‍ച്ച് മാസം ഇരുപതാം തീയ്യതി പഴയ ചൂരി ജുമാ മസ്ജിദിന് അകത്ത് കയറി സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം പളളി മുഅദ്ദിന്‍ റിയാസ് മൗലവിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കുന്നതിനായി കോടതി പരിഗണിക്കുന്ന സമയത്ത് കുറ്റപത്രത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതികള്‍ മദ്യത്തിന്റെയും, മയക്ക് മരുന്നിന്റെയും ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയ പോലീസിന്റെ നടപടി കേസ് അട്ടിമറിക്കാനുള്ള പോലീസ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

കുറ്റപത്രത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രതികള്‍ മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. കോടതിയുടെ പരിഗണനയിലുള്ള ഏറ്റവും പ്രമാധമായ ഒരു കേസില്‍ ഇടപ്പെട്ട് അഭിപ്രായം പറഞ്ഞ ന്യൂനപക്ഷ കമ്മീഷന്‍ അംഗത്തിന്റെ നിലപാടും പരിശോധിക്കേണ്ടതാണ്. റിയാസ് മൗലവി വധക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ യൂത്ത് ലീഗ് നിയമ നടപടി സ്വീകരിക്കും.

Kerala, News, Youth League, Riyas Moulavi murder case, Police, Report.

റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കൊലപ്പെടുത്തിയതിന്റെ പിന്നിലെ ബി ജെ പി, സംഘ് പരിവാര്‍ നേതാക്കളുടെ ഗൂഡാലോചന തിരിച്ചറിയാന്‍ മഷിയിട്ട് നോക്കേണ്ട ആവശ്യമില്ല, പോലീസ് റിപ്പോര്‍ട്ടില്‍ തന്നെ പ്രതികള്‍ ആര്‍എസ്എസ് സംഘ് പരിവാര്‍ പ്രവര്‍ത്തകരാണെന്ന് പറഞ്ഞിറ്റുണ്ട്. നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ഗൂഡാലോചന നടത്തിയാണ് റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കേസിലെ ബി.ജെ.പി, സംഘ് പരിവാര്‍ നേതാക്കളുടെ ഗൂഢാലോചന അന്വേഷിച്ച് പുറത്ത് കൊണ്ട് വരണമെന്നും, പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നും, യൂത്ത് ലീഗ് നേതാക്കള്‍ അവശ്യപ്പെട്ടു.

സിനാന്‍ വധക്കേസില്‍ കോടതി വിധിന്യായത്താല്‍ പ്രധാനമായും പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയും, പിടിപ്പ് കേടുമാണ്. റിയാസ് മൗലവിയുടെ കേസിലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth League, Riyas Moulavi murder case, Police, Report,  Youth league on Riyas Moulavi murder case.

Post a Comment