Join Whatsapp Group. Join now!

പാരമ്പര്യത്തെ തകര്‍ക്കാനുള്ള ശ്രമത്തെ കരുതിയിരിക്കുക: താജുശ്ശരീഅ

നമ്മുടെ നാടുകളില്‍ നടന്നുവരുന്ന ഇസ്ലാമികാചാരങ്ങള്‍ സയ്യിദുനാ മാലിക് ബിനു ദീനാര്‍ മുഖേന News, Kerala, SYS, Flag off, Inauguration.
ആലൂര്‍: (my.kasargodvartha.com 09.10.2017) നമ്മുടെ നാടുകളില്‍ നടന്നുവരുന്ന ഇസ്ലാമികാചാരങ്ങള്‍ സയ്യിദുനാ മാലിക് ബിനു ദീനാര്‍ മുഖേന നമുക്ക് ലഭിച്ച പാരമ്പര്യമാണെന്നും, പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നാം കരുതിയിരിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയവുമായി നവംബറില്‍ നടക്കുന്ന എസ് വൈ എസ് ആലൂര്‍ യൂണിറ്റ് സമ്മേളന ഭാഗമായി നാടിന്റെ ചരിത്രം പാശ്ചാത്തലമാക്കി സംഘടിപ്പിച്ച പൈതൃക സംഗമത്തില്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Kerala, SYS, Flag off, Inauguration.


സ്വാഗതസംഘം ചെയര്‍മാന്‍ ടി.എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല എം.എ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശം, പ്രസ്ഥാനം, സംഘടന എന്നീ വിഷയങ്ങളില്‍ ജില്ല, സോണ്‍, സര്‍ക്കിള്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് നേതൃതം നല്‍കി. യൂണിറ്റ് സെക്രട്ടറി സവാദ് ആലൂര്‍ സ്വാഗതവും മാഹിന്‍ കോളോട്ട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, SYS, Flag off, Inauguration, Thaju Shareea Ali Kunji Musliyar's statement.

Post a Comment