Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു

അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയമുയര്‍ത്തി ഒക്ടോബര്‍ 19, 20, 21 തീയ്യതികളില്‍ മലപ്പുറം ഫതഹുല്‍ ഫത്താഹില്‍ വെച്ച് നടക്കുന്ന കേരള ത്വലബാ കോണ്‍ഫറന്‍സിന്റെ SKSSF, Kerala, News, Thalangara, SKSSF Thwalaba conference ends.
തളങ്കര: (my.kasargodvartha.com 04.10.2017) അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയമുയര്‍ത്തി ഒക്ടോബര്‍ 19, 20, 21 തീയ്യതികളില്‍ മലപ്പുറം ഫതഹുല്‍ ഫത്താഹില്‍ വെച്ച് നടക്കുന്ന കേരള ത്വലബാ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ത്വലബാ കോണ്‍ഫറന്‍സിന് പ്രൗഢ സമാപനം. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു.


മാലിക് ദീനാര്‍ ദര്‍സ് മുദരിസ് ഹമീദ് ഫൈസി മഖാം സിയാറത്തിന് നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വരതയിലെ മുസ്ലിം ഇന്നലയിലെ നേതൃനിരയുടെ പാഠം ഉള്‍ക്കൊള്ളണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന വിദ്യഭ്യാസം സെഷന്‍ സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കി.

അമീര്‍ ഹുസൈന്‍ ഹുദവി ആദര്‍ശ സെഷനില്‍ ക്ലാസെടുത്തു. കോണ്‍ഫറന്‍സില്‍ കെ ടി അബ്ദുല്ല ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ബാസ് ഫൈസി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി ആദൂര്‍, ത്വലബാ സ്‌റ്റേറ്റ് ചെയര്‍മാന്‍ സി പി ബാസിത്ത് ഹുദവി, സൈബര്‍വിങ് ജില്ലാ ചെയര്‍മാന്‍ പി എച്ച് അസ്ഹരി ആദൂര്‍, ഖാലിദ് ബാഖവി, സലീം ദേളി, അബ്ദുല്ല കുമ്പള, ജഅഫര്‍ ബുസ്താനി, ഫാറൂഖ് കുണിയ, ശരീഫ് ചെറൂനി, ഫര്‍ഹാന്‍, നാസര്‍ പള്ളപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ത്വലബാ ജില്ലാ ചെയര്‍മാന്‍ സൈഫുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുമ്പള സ്വാഗതവും ശരീഫ് ചെറൂനി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SKSSF, Kerala, News, Thalangara, SKSSF Thwalaba conference ends.

Post a Comment