Join Whatsapp Group. Join now!

യാത്രയയപ്പും മാഗസിന്‍ ചര്‍ച്ചയും നടത്തി

സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പഠിതാക്കളുടെ പ്രഥമ ഹയര്‍സെക്കന്‍ഡറി പ്ലസ്ടു പഠിതാക്കളുടെ യാത്രയയപ്പ് ചടങ്ങും പഠിതാക്കള്‍ പുറത്തിറക്കിയ 'മിഡില്‍ ക്ലാസ്' മാഗസിന്റെ ചര്‍ച്ചയും കാസര്‍കോട് ഗവ. Kerala, News, Sent Off, Magazine, Debate
കാസര്‍കോട്: (my.kasargodvartha.com 30.10.2017) സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പഠിതാക്കളുടെ പ്രഥമ ഹയര്‍സെക്കന്‍ഡറി പ്ലസ്ടു പഠിതാക്കളുടെ യാത്രയയപ്പ് ചടങ്ങും പഠിതാക്കള്‍ പുറത്തിറക്കിയ 'മിഡില്‍ ക്ലാസ്' മാഗസിന്റെ ചര്‍ച്ചയും കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. മാഗസിന്‍ ചര്‍ച്ചയില്‍ പ്രിന്‍സിപ്പാല്‍ ഡൊമനിക് അഗസ്റ്റിന്‍, രാധാകൃഷ്ണന്‍, കെ ടി ഹസന്‍ എന്നിവര്‍ സംബന്ധിച്ചു.



നാഷണല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. നവാസ് അണങ്കൂര്‍ സ്വാഗതവും റാഫി ഐഡിയല്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് ചടങ്ങ് പി ടി എ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബീഗം അബ്ബാസിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖര സി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ചെടേക്കാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

വിലാസിനി ടീച്ചര്‍, പുഷ്പകുമാരി, വിജയമ്മ, ഉസ്താദ് ഹസന്‍ഭായ് എന്നിവര്‍ പ്രസംഗിച്ചു. തുല്യതാ ബാച്ചിന് മികവിനുള്ള സ്‌കൂള്‍ ഡെവലപ്‌മെന്റ് കമ്മിറ്റി ഉപഹാരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡൊമനിക് അഗസ്റ്റിന്‍ നാഷണല്‍ അബ്ദുല്ലയ്ക്ക് നല്‍കി. പ്രശസ്ത സംഗീതജ്ഞനും ഉസ്താദ് ബിസ്മില്ലാഖാന്റെ ശിഷ്യനുമായ ഉസ്താദ് ഹസന്‍ ഭായിയുടെ ഷഹനായ് കച്ചേരിയും പഠിതാക്കളുടെ കലാപരിപാടിയും നടന്നു. നാഷണല്‍ അബ്ദുല്ല സ്വാഗതവും ശംസുദ്ദീന്‍ ചെടേക്കാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sent Off, Magazine, Debate.

Post a Comment