Kerala

Gulf

Chalanam

Obituary

Video News

പുനര്‍ നിര്‍മിച്ച പള്ളിക്കര തൊട്ടി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

പള്ളിക്കര: (my.kasargodvartha.com 08.10.2017) ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രങ്ങളാണ് പള്ളികളെന്നും ഇസ്‌ലാമിന്റെ തനതായ സന്ദേശം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പള്ളികളിലൂടെ സാധ്യമാവണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കി പണിത പള്ളിക്കര തൊട്ടി മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

എല്ലാ പള്ളികളും അല്ലാഹുവിന്റെ ഭവനങ്ങളാണ്. പള്ളികളില്‍ ഇബാദത്തിനായി നമ്മുടെ സമയം ചെലവഴിച്ചാല്‍ അതിന്റെ പ്രതിഫലം നമുക്ക് ലഭിക്കും. ഇസ്‌ലാമിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടത് പള്ളികളെ പരിപാലിക്കുന്നതിലൂടെയാവണം. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും പള്ളികളിലൂടെയും പള്ളി ദര്‍സുകളിലൂടെയുമാണ് ലോകത്ത് പ്രചരിച്ചത്. അവ നിലനിന്നാലെ എല്ലാ മതവിശ്വാസികള്‍ക്കും ഇസ്‌ലാമിനെ കുറിച്ച് അടുത്തറിയാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.


ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ ബേങ്ക് സ്വാഗതം പറഞ്ഞു. ഹാഫിള് അസീം ഹഫീള് തൊട്ടി ഖിറാഅത്ത് നടത്തി. ചടങ്ങില്‍ പഴയ കാലജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരായ സി എച്ച് കുഞ്ഞഹമ്മദ് ഹാജി, ആഫ്രിക്ക കുഞ്ഞബ്ദുല്ല, മുഹമ്മദ് കുഞ്ഞി കായിഞ്ഞി ഹാജി, തൊട്ടി മുഹമ്മദ് കുഞ്ഞി മൗലവി, മമ്മിണി ഫ്രൂട്ട്, ഹുസൈനാര്‍ അബ്ദുല്‍ ഖാദര്‍ മുക്രി, അബ്ദുര്‍ റഹ് മാന്‍ മമ്മുഞ്ഞി, ടി എ കുഞ്ഞബ്ദുല്ല അഹ് മദ്, ടി എം ഇസ്മാഈല്‍ അഹ് മദ്, ടി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൊയ്തു ഹാജി എന്നിവരെ ആദരിച്ചു.

സോവനീര്‍ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. അസീസ് മാളികയില്‍ ഏറ്റുവാങ്ങി. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി. കെ കെ മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, തൊട്ടി ഖത്തീബ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ ലത്വീഫ് ഫൈസി പുനൂര്‍ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, തൊട്ടി സദര്‍ മുഅല്ലിം ഹംസ മുസ്‌ലിയാര്‍, പള്ളിപ്പുഴ ഖത്തീബ് ഷാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, പൂച്ചക്കാട് ഖത്തീബ് മുഹമ്മദ് ഷരീഫ് അഷ്‌റഫി, കല്ലിങ്കാല്‍ ഖത്തീബ് അബ്ദുര്‍ റസാഖ് അല്‍ മിസ്ബാഹി, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ് പി എ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി ടി പി കുഞ്ഞബ്ദുല്ല ഹാജി, ട്രഷറര്‍ കാരയില്‍ മൊയ്തു ഹാജി, മദ്രസ മാനേജ്‌മെന്റ് പള്ളിക്കര റൈഞ്ച് പ്രസിഡന്റ് ഹമീദ് തൊട്ടി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ ഹംസ തൊട്ടി പ്രസംഗിച്ചു.

രാത്രി ബുര്‍ദ മജ്‌ലിസിന് ഹാഫിള് സാദിഖ് അലി അല്‍ ഫാളിലി ഗുഡല്ലൂര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് മതപ്രഭാഷണം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ എം അബ്ദുര്‍ റഹ് മാന്‍ ഹാജി അധ്യക്ഷത വഹിക്കും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി മുനീര്‍ തമന്ന സ്വാഗതം പറയും. ഹാഫിള് തംജീദ് തൊട്ടി ഖിറാഅത്ത് നടത്തും. ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാത്രി എ എം നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ എം സാലിഹ് അധ്യക്ഷത വഹിക്കും. അബ്ദുര്‍ റഹ് മാന്‍ ഹുദവി സ്വാഗതം പറയും. ഹാഫിള് മുഹമ്മദ് അന്‍സ്വാഫ് തൊട്ടി ഖിറാഅത്ത് നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Pallikera, Thotty, Masjid.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive