Join Whatsapp Group. Join now!

പ്രിയദര്‍ശനി പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു

പുതുതായി പ്രവര്‍ത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദര്‍ശനി പബ്ലിക് ലൈബ്രറി ആന്‍ഡ് വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ Kerala, News, Muliyar, Priyadarshini
മുളിയാര്‍: (my.kasargodvartha.com 15.10.2017) പുതുതായി പ്രവര്‍ത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദര്‍ശനി പബ്ലിക് ലൈബ്രറി ആന്‍ഡ് വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിയദര്‍ശനി ലൈബ്രറി രക്ഷാധികാരി എം സി പ്രഭാകരന്‍ അധ്യക്ഷനായിരുന്നു.


പ്രശസ്ത എഴുത്തുകാരന്‍ എം ചന്ദ്ര പ്രകാശ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ആദ്യപുസ്തക വിതരണ ഉദ്ഘാടനം അനുരാഗ്, ഭാസ്‌ക്കരന്‍നായര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. എം കരുണാകരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍, അസീസ് എം എ, നസീമ അഷ്‌റഫ്, പി ദാമോധരന്‍, എ കെ ശശിധരന്‍, ഇ ജനാര്‍ദനന്‍, ടി ഗോപിനാഥന്‍, രവി പൊയ്യക്കാല്‍, കെ ബി മുഹമ്മദ് കുഞ്ഞി, രാഘവന്‍ ബെള്ളിപ്പാടി, സുനില്‍ മളിക്കാല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സിജി രവീന്ദ്രന്‍ സ്വാഗതവും വിജയന്‍ പഴയ വീട് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muliyar, Priyadarshini.

Post a Comment