Join Whatsapp Group. Join now!

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മഷി പേന മാത്രം ഉപയോഗിച്ച് എഴുതും

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ഇനി മഷി പേനയുപയോഗിച്ച് Kerala, News, School, Students.
ചട്ടഞ്ചാല്‍: (my.kasargodvartha.com 10.10.2017) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ഇനി മഷി പേനയുപയോഗിച്ച് എഴുതും. വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക ശീലമാക്കിയ മലയാളി സമൂഹത്തിന് വേറിട്ട കാഴ്ചയാണ് നൂറോളം വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. തുടക്കത്തില്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മഷി പേന ശീലമാക്കും. രണ്ടായിരത്തി നാന്നൂറ് വിദ്യാര്‍ത്ഥികളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ചട്ടഞ്ചാല്‍ എന്‍ എസ് എസ് യൂണിറ്റ് നടത്തുന്നത്.

Kerala, News, School, Students.

പിലിക്കോട് സ്വദേശി റിട്ടയേര്‍ഡ് മിലിറ്ററി ഉദ്യോഗസ്ഥന്‍ കാനത്തില്‍ മോഹനനാണ് ആവശ്യമായ പേന നല്‍കിയത്. മഷി പേന നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം മോഹനന്‍ നായര്‍ നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകരായ എം.ബാലഗോപാലന്‍, കെ.വി രഘുനാഥന്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട് സ്വാഗതവും, സ്റ്റുഡന്റ് ലീഡര്‍ ശ്രീഹരി നന്ദിയും പറഞ്ഞു.

Kerala, News, School, Students.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, School, Students, NSS students against environmental pollution.

Post a Comment