Join Whatsapp Group. Join now!

ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം നവംബര്‍ 11ന് വനിതാ ഭവന്‍ ഹാളില്‍; സംഘാടക സമിതിയായി

2017 നവംബര്‍ 11ന് നഗരസഭ വനിതാ ഹാളില്‍ (തനിമ അബ്ദുല്ല നഗര്‍) നടക്കുന്ന 'ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 2017'ന് സംഘാടക സമിതിയായി. രണ്ട് വിഭാഗങ്ങളിലായാണ് Kerala, News, Mappilappattu competition: reception committee formed.
കാസര്‍കോട്: (my.kasargodvartha.com 12/10/2017) 2017 നവംബര്‍ 11ന് നഗരസഭ വനിതാ ഹാളില്‍ (തനിമ അബ്ദുല്ല നഗര്‍) നടക്കുന്ന 'ഇശല്‍ തനിമ മാപ്പിളപ്പാട്ട് - വായ്പ്പാട്ട് മത്സരം 2017'ന് സംഘാടക സമിതിയായി. രണ്ട് വിഭാഗങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഹയര്‍ സെക്കന്‍ഡറി തലം വരെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കെടുക്കാവുന്ന ജൂനിയര്‍ കാറ്റഗറിയും അതിന് മേലെയുള്ളവര്‍ക്ക് പൊതു വിഭാഗവും. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സ്വര്‍ണ മെഡലുകള്‍ക്ക് പുറമെ യഥാക്രമം ഉബൈദ് അവാര്‍ഡ്, പി സീതിക്കുഞ്ഞി അവാര്‍ഡ്, എം കെ അഹ് മദ് പള്ളിക്കര അവാര്‍ഡ്, കൂടെ പ്രശസ്തി പത്രവും സമ്മാനിക്കും.


സംഘാടന സമിതി രൂപീകരണ യോഗത്തില്‍ തനിമ ജില്ലാ പ്രസിഡന്റ് കെ ജി റസാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബു ത്വാഹി സ്വാഗതം പറഞ്ഞു. പരിപാടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം, എം എച്ച് സീതി (രക്ഷാധികാരികള്‍), പി എസ് ഹമീദ് (ചെയര്‍മാന്‍), അസീസ് പുലിക്കുന്ന്, ഹമീദ് കോളിയടുക്കം, അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, ബി കെ മുഹമ്മദ്കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍, അന്‍വര്‍ മാഷ്, എരിയാല്‍ അബ്ദുല്ല, എം എ അബ്ദുര്‍ റഹ് മാന്‍ മൊഗ്രാല്‍, ഹമീദ് കാവില്‍, (വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ അഹ്മദ്, സിദ്ദീഖ് മൊഗ്രാല്‍ (ചീഫ് കോ.ഓഡിനേറ്റര്‍), സിദ്ദീഖ് എരിയാല്‍ (കണ്‍വീനര്‍), യൂസുഫ് കട്ടത്തട്ക്ക, എം എ അബ്ദുര്‍ റഹ് മാന്‍, ഹനീഫ് അട്ക്കത്ത്ബയല്‍, ഖലീലുല്ല ഷംനാട്, ഹമീദ് കാവില്‍, അഹ് മദലി കുമ്പള, ശക്കീല്‍ അബ്ദുല്ല പെര്‍വാഡ് (ജോയിന്റ് കണ്‍വീനര്‍മാര്‍), അസ്‌റാര്‍-(സോഷ്യല്‍ മീഡിയ കോ. ഓഡിനേറ്റര്‍), എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.

ജില്ലയിലെ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി നന്ദി പറഞ്ഞു. മത്സത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9447227537. email. astrawings@gmail.com.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Mappilappattu competition: reception committee formed.

Post a Comment