Join Whatsapp Group. Join now!

ബദിയടുക്കയില്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു

ബദിയടുക്കയില്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ഡെന്നീസ് തോമസ് നിര്‍വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം Kerala, News, Badiyadukka, Lions club formed in Badiyadukka.
ബദിയടുക്ക: (my.kasargodvartha.com 19.10.2017) ബദിയടുക്കയില്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ഡെന്നീസ് തോമസ് നിര്‍വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഗവര്‍ണര്‍ ലയണ്‍ ഡോ. എസ് രാജീവ് നിര്‍വഹിച്ചു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കെ സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍മാന്‍ അഡ്വ. വിനോദ് കുമാര്‍, സുരേഷ് ബാബു കെ ഗോപി, ടൈറ്റസ് തോമസ്, നിമിഷ നായര്‍, ഡോ. ശിവരാമകൃഷ്ണന്‍, പ്രശാന്ത് ജി നായര്‍, പ്രകാശ് കെ, ബാബു മാര്‍ക്കോസ്, ഡോ. എ എന്‍ മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബാണ് പുതിയ ക്ലബിന്റെ സ്‌പോണ്‍സര്‍.


എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതരായ രണ്ടു പേര്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു കൊണ്ട് ക്ലബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഭാരവാഹികള്‍: റിട്ട. ഡിവൈഎസ്പി കെ പ്രകാശ് (പ്രസിഡണ്ട്), ബിജു മാത്യൂസ് (സെക്രട്ടറി), ഷിബു ജോണ്‍ (ട്രഷറര്‍), പ്രൊഫ. ശ്രീനാഥ്, എം നാരായണന്‍, മുഹമ്മദ് അലി പെര്‍ല (വൈസ് പ്രസിഡണ്ടുമാര്‍), പ്രൊഫ. ഉദയകുമാര്‍ (ജോയിന്റ് സെക്രട്ടറി).

Keywords: Kerala, News, Badiyadukka, Lions club formed in Badiyadukka.

Post a Comment