Join Whatsapp Group. Join now!

ഫുട്‌ബോള്‍ ശില്‍പശാല സംഘടിപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണല്‍ ടീമായ എഫ് സി കേരള ഫുട്‌ബോള്‍ ടീമും ദുബൈ കെ എം സി സിയും ചേര്‍ന്ന് ഫുട്‌ബോളിനെ ഇഷ്ടപെടുന്നവര്‍ക്കും കളിക്കര്‍ക്കുമായി Gulf, Sports, News, Football Workshop, KMCC, FC Kerala
ദുബൈ: (my.kasargodvartha.com 01.10.2017) ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണല്‍ ടീമായ എഫ് സി കേരള ഫുട്‌ബോള്‍ ടീമും ദുബൈ കെ എം സി സിയും ചേര്‍ന്ന് ഫുട്‌ബോളിനെ ഇഷ്ടപെടുന്നവര്‍ക്കും കളിക്കര്‍ക്കുമായി അല്‍ ബറാഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ ഫുട്‌ബോള്‍ ശില്‍പശാല സംഘടിപ്പിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടി യു എ ഇ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.


ഷംസുദ്ദീന്‍ നെല്ലറ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അദ്വാ: സാജിദ് അബൂബക്കര്‍ എഫ് സി കേരള ടീമിനെ സദസിനു പരിചയപ്പെടുത്തി. ആവയില്‍ ഉമ്മര്‍ഹാജി സ്വാഗതം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിനൊപ്പം വിവിധ മേഖലകളില്‍ നേതൃത്വം നല്‍കിയ വ്യക്തിയും എഫ് സി കേരളയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ വി എ നാരായണ മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും കളിക്കാരെയും ഒരേ കുടകീഴില്‍ കൊണ്ടുവരാനും, ഫുട്‌ബോളിനെ കൂടുതല്‍ ജനകീയമാക്കാനും പ്രൊഫഷണല്‍ ആക്കാനും വേണ്ടിയാണ് എഫ് സി കേരളയുടെ പ്രയാണമെന്നും, 2014 ജൂണ്‍ 6ന് മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ച് പിറവിയെടുത്ത എഫ് സി കേരള സ്‌പോര്‍ട്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ എഫ് സി കേരള എന്ന പേരില്‍ രൂപീകരിച്ച ജനകീയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീം ഇന്ന് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഏറെ പിന്തുണയാര്‍ജിച്ചെടുത്ത ടീമാണ് എന്നും മേനോന്‍ വ്യക്തമാക്കി. 'മെല്ലെ വളരുക ഉറച്ചു നില്‍ക്കുക' എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എഫ് സി കേരള രണ്ടാം വര്‍ഷ ദേശീയ ലീഗില്‍ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത് എന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരികുക്കയാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ സമ്പ്രദായത്തില്‍ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപെട്ട ഘടനയാണ് എഫ് സി കേരളയുടേത്. സീനിയര്‍ ടീമിന് പുറമേ വിവിധ പ്രായത്തില്‍ ദേശീയ ലീഗിലും കേരള ലീഗിലും കളിക്കുന്ന ജൂനിയര്‍ ടീമുകള്‍, ആറു മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള സോക്കര്‍ സ്‌കൂള്‍ എന്നിവയും എഫ് സി കേരളയ്ക്ക് ഉണ്ടെന്ന് മേനോന്‍ സദസ്സിനെ ബോധ്യപ്പെടുത്തി. എഫ് സി കേരളയുടെ മുഖ്യ പരിശീലകനും ഡയറക്ടറും 2001ലും 2004 ലും സന്തോഷ്ട്രോഫി നേടിയ ടീമിന്റെ ഗോള്‍ കീപ്പറുമായ പി ജി പുരുഷോത്തമന്‍, പ്രൊമോട്ടറും മാനേജറുമായ കെ എ നവാസ്, എഫ് സി കേരളയുടെ പ്രൊമോട്ടര്‍ മുഹമ്മദ് ഷാജി, കെ എം സി സി നേതാക്കളായ മുസ്തഫ തിരൂര്‍, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Sports, News, Football Workshop, KMCC, FC Kerala.

Post a Comment