Join Whatsapp Group. Join now!

നെഹ്‌റു കോളജ് ബസ് സ്‌റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം

പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്‌റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് Kerala, News, Nehru college, Bus stop.
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.10.2017) പടന്നക്കാട് നെഹ്‌റു കോളജ് ബസ് സ്‌റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് കേരള സാംസ്‌കാരിക പരിഷത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.

നെഹ്‌റു കോളജിന് പുറമെ വിദൂര ദേശങ്ങളില്‍ നിന്ന് പോലും രോഗികള്‍ എത്തിച്ചേരുന്ന ജില്ല ആയുര്‍വേദ ആശുപത്രി, കേന്ദ്ര സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, അദ്ധ്യാപക പരിശീലന കേന്ദ്രം, സര്‍ക്കാര്‍ തെങ്ങിന്‍തോട്ടം, സി.കെ.നായര്‍ മെമ്മോറിയല്‍ കോളജ് എന്നിവിടങ്ങളില്‍ എത്താന്‍ നെഹ്‌റു കോളജ് സ്‌റ്റോപ്പിലാണ് ഇറങ്ങേണ്ടത്. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.

Kerala, News, Nehru college, Bus stop, Kerala samskarika parishath demands to allow bus stop in front of Nehru College.

യോഗത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രന്‍ പടന്നക്കാടിന്റെ അദ്ധ്യക്ഷതയില്‍ കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ പ്രസിഡണ്ട് ്മൂസ പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.വി മൊയ്തീന്‍കുഞ്ഞി മുഖ്യാതിഥിയായിരുന്നു. പരിഷത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി നിയാസ് ഹൊസ്ദുര്‍ഗ്്, പ്രമോദ് കരുവളം, കെ.ബാലഗോപാലന്‍ മാസ്റ്റര്‍, സിദ്ധിഖ് കുശാല്‍നഗര്‍, ടി.പി.മുഹമ്മദ്കുഞ്ഞി, ശ്രീധരന്‍ കുറുന്തൂര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nehru college, Bus stop, Kerala samskarika parishath demands to allow bus stop in front of Nehru College.

Post a Comment