Join Whatsapp Group. Join now!

'നന്മയ്‌ക്കൊപ്പം' തെരുവോര ചിത്ര രചനയുമായി ജെ സി ഐ

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മരണയുണര്‍ത്തി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ News, Kerala, JCI, New Bus Stand, Drawing, President, Cartoonist, Secretary.
കാസര്‍കോട്: (my.kasargodvartha.com 03/10/2017) ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മരണയുണര്‍ത്തി ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പു മര ചുവട്ടില്‍ 'നന്മയ്‌ക്കൊപ്പം' എന്ന വിഷയത്തില്‍ തെരുവോര ചിത്ര രചന സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും തുളു അക്കാദമി ചെയര്‍മാനുമായ പി എസ് പുണിഞ്ചിത്തായ പരിപാടി ഉദ്ഘാടനം ചെയ്തു.

News, Kerala, JCI, New Bus Stand, Drawing, President, Cartoonist, Secretary.

ജെ സി ഐ കാസര്‍കോട് പ്രസിഡന്റ് കെ ബി അബ്ദുല്‍ മജീദ് അധ്യക്ഷനായി. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ മാസ്റ്റര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍, കവി രവീന്ദ്രന്‍ പാടി, ആര്‍ട്ടിസ്റ്റ് നാഷണല്‍ അബ്ദുല്ല, ജെ സി ഐ മേഖല ഡയറക്ടര്‍ മുജീബ് അഹ് മദ്, ജെ സി ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ നാഗേഷ്, മുന്‍ പ്രസിഡന്റ് മുഹമ്മദ് സാലി എന്നിവര്‍ സംസാരിച്ചു.

കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ മാസ്റ്റര്‍, പി എസ് പുണിഞ്ചിത്തായയ്ക്ക് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി സി കെ അജിത്ത്കുമാര്‍ സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ റാഫി ഐഡിയല്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, JCI, New Bus Stand, Drawing, President, Cartoonist, Secretary.

Post a Comment