Join Whatsapp Group. Join now!

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12/10/2017

പതിനഞ്ച് വര്‍ഷത്തേക്കുളള ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പദ്ധതി തയ്യാറാക്കുന്നുതിന്റെ ഭാഗമായി വിവിധ വിഷയ മേഖലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അനുദ്യോഗസ്ഥരെയും Kerala, News, Government announcements on 12 10 2017 .
ഉപ സമിതികള്‍ക്ക് പരിശീലനം നല്‍കി ജില്ലാ പദ്ധതി സമയബന്ധിതമായി തയ്യാറാക്കും

(my.kasargodvartha.com 12/10/2017)
പതിനഞ്ച് വര്‍ഷത്തേക്കുളള ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പദ്ധതി തയ്യാറാക്കുന്നുതിന്റെ ഭാഗമായി വിവിധ വിഷയ മേഖലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അനുദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഉപസമിതികള്‍ക്ക് പരിശീലനം നല്‍കി. 19 ഉപസമിതികളിലായി 304 അംഗങ്ങളാണുള്ളത്. ഉപസമിതികളുടെ ചെയര്‍മാന്മാര്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങളും, കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട വിഷയത്തിന്റെ ജില്ലാ ഓഫീസറും വൈസ് ചെയര്‍മാന്‍ വിഷയമേഖലയിലെ ഒരു വിദഗ്ധനുമാണ്.


തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കാവുന്ന ചെറുകിട പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട വന്‍ വികസന പദ്ധതികളും ഉള്‍പ്പെടുന്നതായിരിക്കും ജില്ലാ പദ്ധതി. ജനുവരി പതിനഞ്ചിന് ചേരുന്ന മന്ത്രിസഭായോഗം ജില്ലാ പദ്ധതിക്ക് അംഗീകാരം നല്‍കുന്നവിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത. 201819 വാര്‍ഷിക പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ജില്ലാ പദ്ധതിയെ അവലംബിച്ചാണ് തയ്യാറാക്കേണ്ടത്. വിവിധ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കി ഇവര്‍ക്കുള്ള ഏകദിനശില്പശാല കാസറഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. ജില്ലാതല ഉപസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതികളുടെ ഭരണഘടന പരമായ ചുമതലയാണ് ജില്ലാ പദ്ധതി തയ്യാറാക്കലെന്നും കേരള മുന്‍സിപാലിറ്റി നിയമത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. അധികാരവികേന്ദ്രീകരണത്തില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും സമന്വയവും ഏകോപനവും ഉറപ്പാക്കി വികസനപ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിന് വേണ്ടത്ര കഴിയുന്നില്ലെന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അധ്യക്ഷത വഹിച്ചു. ജില്ലാ പദ്ധതി സമയബന്ധിതമായി തയ്യാറാക്കുന്നതിന് ഉപസമിതികളുടെ സജീവമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. റവന്യൂ ജില്ല ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജില്ലാ ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് പ്ലാനിംഗ് ബോര്‍ഡ് അസി.ഡയറക്ടര്‍ വിന്‍സന്റ് സെബാസ്റ്റ്യന്‍, കില സ്‌റ്റേറ്റ് റിസോഴ്‌സ് ഫാക്കല്‍ട്ടി അംഗങ്ങളായ പപ്പന്‍ കുട്ടമ്മത്ത്, എസ്. ജമാല്‍, രവീന്ദ്രന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രജിത്ത് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്പൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ പലേരി സംസാരിച്ചു. 19 ഉപസമിതികളിലായി 304 അംഗങ്ങളാണുള്ളത്.15 വര്‍ഷത്തേക്കുള്ളള പദ്ധതിയാണ് തയ്യാറാക്കുന്നത്.2000ത്തില്‍ ജില്ലാ പദ്ധതി തയ്യാറാക്കിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാത്തതിനാല്‍ അത് ഫലപ്രദമായില്ല. ഈ പദ്ധതിയും പുതിയ ജില്ലാ പദ്ധതി രൂപീകരണത്തിന് ഉപയോഗിക്കും. പ്രഭാകരന്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ച വിവരങ്ങള്‍, പഠനകോണ്‍ഗ്രസിലെ വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും.

വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്ഥലപരമായ ആസൂത്രണം അടിസ്ഥാനമാക്കി സമഗ്രമായി തയ്യാറാക്കും.സമയബന്ധിതമായി ജില്ലാ പദ്ധതി കരട് തയ്യാറാക്കാന്‍ ശില്പശാല പദ്ധതികള്‍ക്ക് രൂപം നല്‍കി. കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിതവും ഏകോപിതവുമായ രീതിയില്‍ തയ്യാറാക്കുന്നതിന് ജില്ലാ പദ്ധതി രൂപം നല്‍കും. പ്രത്യേക അടങ്കലോ പ്രൊജക്ടുകളോ ജില്ലാപദ്ധതിയില്‍ ഉല്ല. അടുത്ത വാര്‍ഷിക പദ്ധതി മുതല്‍ നടപ്പാക്കും. യുക്തിഭദ്രമായും ശാസ്ത്രീയമായും പദ്ധതിക്ക് സമയബന്ധിതമായി രൂപം നല്‍കുമെന്ന് വിദഗ്ദര്‍ പറഞ്ഞു. വികസന പദ്ധതികളെ നിരന്തരം നവീകരികാന്‍ സഹായിക്കുന്ന മുകള്‍ത്തട്ട് കീഴ്ത്തട്ട് നിര്‍ദ്ദേശങ്ങളാണ് ജില്ലാ പദ്ധതിയുടെ കാതല്‍. ജില്ലാ ആസൂത്ര സമിതിയുടെ ആഭിമുഖ്യത്തില്‍ പരമാവതി പങ്കാളിത്തത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലയുടെ വികസനം സംബന്ധിച്ച് വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യം ആദ്യഭാഗമായും കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രണ്ടാം ഭാഗമായും ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ മാസം 24ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എം പി, എം എല്‍എ മാര്‍, ഉപസമിതി ചെയര്‍മാന്‍ വൈസ്‌ചെയര്‍മാന്‍, കണ്‍വീനര്‍. ജോയിന്റ് കണ്‍വീനര്‍ എന്നിവരുടെ കൂടിയാലോചനാ യോഗംനടക്കും. ഡിസംബര്‍22ന് വികസന സെമിനാര്‍ നടത്തും. 31നകം ഡി പി സി ജില്ലാ പദ്ധതി അംഗീകരിക്കും. 2018 ജനുവരി അഞ്ചിന് സക്കാറിന് സമര്‍പ്പിക്കും.

യൂത്ത് കേരള എക്‌സ്പ്രസ്; തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാനാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് യൂത്ത് കേരള എക്‌സ്പ്രസ്. വിവിധ മേഖലകളില്‍ ക്ലബ്ബുകള്‍, കോളേജ് യൂണിയനുകള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടെത്തി പൊതു സമൂഹത്തിനു മുന്നില്‍ റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുക എന്നതാണ് യൂത്ത് കേരള എക്‌സ്പ്രസിലൂടെ ഉദ്ദേശിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തനം, വനിതാ ശാക്തീകരണം, സാമൂഹിക സേവനം, ബോധവല്‍ക്കരണം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ് എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ ക്ലബ്ബുകള്‍/കോളേജ് യൂണിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഈ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അയക്കാനുള്ള അവസാന തീയതി ഈ മാസം 20 ആയി ദീര്‍ഘിപ്പിച്ചിട്ടു.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വീഡിയോകള്‍ പരമാവധി നാല് പേജില്‍ അധികരിക്കാത്ത റിപ്പോര്‍ട്ട് സഹിതം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അതത് ജില്ലാ ഓഫീസുകളിലോ, മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേ ബോര്‍ഡ്, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ അയക്കണം. വീഡിയോകളില്‍ മേഖല വ്യക്തമായി രേഖപ്പെടുത്തണം. വിവരങ്ങള്‍ക്ക് ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍ 04712733139,2733602

യുവ പ്രതിഭാ പുരസ്‌കാരം, യുവജനക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2016ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പരുസ്‌കാരത്തിനും, മികച്ച യുവജനക്ലബ്ബിനുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം പ്രിന്റ് മീഡിയ(പുരുഷന്‍, വനിത), മാധ്യമപ്രവര്‍ത്തനംദൃശ്യമാധ്യമം(പുരുഷന്‍, വനിത), കല, സാഹിത്യം(പുരുഷന്‍, വനിത), ഫൈന്‍ ആര്‍ട്‌സ്, കായികം(പുരുഷന്‍, വനിത), ശാസ്ത്രം (പുരുഷന്‍, വനിത), സംരംഭകത്വം, കൃഷി എന്നീ 15 മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം.

അതാത് മേഖലയില്‍ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,001/രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകളില്‍ മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡിനായും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,001/രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന ക്ലബ്ബുകളില്‍ നിന്നും സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന ക്ലബ്ബിന് 50,001/രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ ഈ മാസം 30 നകം ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷഫോറവും അതാത് ജില്ലാ യുവജനകേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍ 04712733139, 2733602,2733777.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍; ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി
ജില്ലാ പഞ്ചായത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ നാഷണല്‍ സര്‍വീസ് സ്‌ക്കീം വളണ്ടിയര്‍മാര്‍, നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമയ്ക്കള, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ രതീഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ മുന്നൂറോളം കുട്ടികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.ഡി.ഒ: പി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷിക കോളേജ് അസോസിയറ്റ് ഡീന്‍ ഡോക്ടര്‍ .ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍,അസൈനാര്‍.എം.എസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍, എന്‍.എസ്.എസ് പെര്‍ഫോര്‍മന്‍സ് കമ്മിറ്റി അംഗം മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 320 എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ദുരന്ത നിവാരണ അതോറിറ്റി ഫാക്കല്‍റ്റി അംഗം അമല്‍രാജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോഹരന്‍,പി.രാജേഷ് എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് തലത്തിലും ദുരന്ത നിവാരണ കര്‍മ്മ സേന രൂപീകരിക്കാന്‍ തീരുമാനിച്ചു.

കൂടിക്കാഴ്ച 21ന്
ജില്ലാ എന്‍.എച്ച്.എം ഓഫീസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ (സ്ത്രീകള്‍ക്ക് മാത്രം), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ ഈ മാസം 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 04672209466.

നീന്തല്‍ പരിശീലനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങളുടെ മാനസികവും ശാരിരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്വയരക്ഷയ്ക്കും ദുരന്ത നിവാരണത്തിനും പ്രാപ്തമാക്കുന്നതിനായി 10നും 17നും മദ്ധ്യേ പ്രായമുള്ള കൗമാര പ്രായക്കാര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും.

ഗ്രാമ പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യമുള്ള നീന്തല്‍ കുളങ്ങള്‍, കുളങ്ങള്‍, ശുദ്ധജല സ്രോതസ്സുകള്‍ എന്നിവയാണ് പരിശീലനം നടത്തുന്നതിന് തെരഞ്ഞെടുക്കുന്നത്. അതാത് പഞ്ചായത്തിലെ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി. ഇതിനുള്ള അപേക്ഷകള്‍ പഞ്ചായത്ത് മുഖേന അതാത് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ഒക്‌ടോബര്‍ 30ന് മുമ്പ് സമര്‍പ്പിക്കണം. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റായ www.skywb.kerala.gov.in ല്‍ ലഭ്യമാണ്.

ഗസ്റ്റ് ഇന്‍സ്റ്റക്ടര്‍; കൂടിക്കാഴ്ച 19ന്
പുല്ലൂര്‍ ഗവ: ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഒരു ഒഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമോ ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 19ന് 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ജില്ലാ ആസൂത്രണ സമിതി യോഗം 25ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 25ന് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജീവന്‍ സുരക്ഷാ ഉപകരണ വിതരണം; ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലേക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഈ മാസം 24ന് മൂന്ന് മണിക്കകം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, പാറക്കട്ട, രാംദാസ് നഗര്‍, കാസര്‍കോട് 671 124 എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04994 255461.

വിധവകള്‍ക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടി
കേരള സംസ്ഥാന വിനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക് (40 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ ഈ നിര്‍വ്വചനത്തിലുള്‍പ്പെടും) വേണ്ടി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കും. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കും. മൂന്നു ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വിധവകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയം പര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ നടക്കുന്ന പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി ഈ മാസം 19നകം കോഴിക്കോട് മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.

അപേക്ഷകര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്കു സമീപം, ബൈപാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്06. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952766454, 9496015010 ഇമെയില്‍ ൃീസസറ@സംെറര.ീൃഴ

സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സൗജന്യ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആര്‍.എസ്.ബി.വൈ.എസ്ചിസ് 201819 വര്‍ഷത്തേയ്ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലയിലെ അക്ഷയ, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ മുഖേന ഒക്‌ടോബര്‍ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ സേവനം സൗജന്യമാണ്. രജിസ്‌ട്രേഷന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധം. മഞ്ഞ, പിങ്ക് നിറമുള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മറ്റുവിഭാഗങ്ങളിലൊന്നും ഉള്‍പ്പെടാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാം.

പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, തിരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, പെന്‍ഷന്‍കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, ആശ്രയകുടുംബങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും പണി പൂര്‍ത്തിയാക്കിയവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍, ടാക്ടസി, ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍, വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, ആക്രി പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, പാറമട തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ എന്നിങ്ങനെ അറുപതോളം വിവിധ അര്‍ഹതാവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് റേഷന്‍ കാര്‍ഡിലെ വരുമാന പരിധിയോ, നിറവ്യത്യാസമോ ബാധകമാകാതെ തന്നെ രജിസ്റ്റര്‍ ചെയ്യാം.

201718 വര്‍ഷത്തില്‍ ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് എടുത്തവരും കാര്‍ഡ് പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ട. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, തൊഴില്‍ വിഭാഗം, മറ്റു അര്‍ഹതാ വിഭാഗം തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും കൂടി രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. രജിസ്‌ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ കേന്ദ്രങ്ങളിലെത്തിയാല്‍ മതിയാകും. ജിസ്‌ട്രേഷന്‍ കഴിഞ്ഞ് പിന്നീട് സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്ന മുറയ്ക്ക് കുടുംബാംഗങ്ങള്‍ക്ക് 30,000 രൂപയുടെ സൗജന്യ ചികിത്സയും 60 വയസ്സ് പിന്നിട്ട ഓരോരുത്തര്‍ക്കും 30,000 രൂപയുടെ എസ്ചിസ് (ടഇഒകട)ചികിത്സാസഹായവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിര്‍ദ്ദിഷ്ഠ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ മുഖേന ലഭ്യമാവും. കൂടാതെ മാരക രോഗങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ്പ്ലസ് ചികിത്സാധനസഹായവും മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള പ്രമുഖ ആശുപത്രികള്‍ വഴിയും ലഭ്യമാക്കും. രജിസ്‌ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

കണ്‍ട്രി ബോട്ട് ലേലം
നദീതീര സംരക്ഷണം, മണല്‍നിയന്ത്രണ നിയമപ്രകാരം പിടിച്ചെടുത്ത് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള കണ്‍ട്രി ബോട്ട് നവംബര്‍ 10ന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.. ഫോണ്‍: 04998 244044.

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള കടാശ്വാസം അനുവദിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തതും 2010 മാര്‍ച്ച് 31ന് മുമ്പ് തിരിച്ചടവ് കാലാവധി കഴിഞ്ഞതും, കുടിശ്ശികയായതുമായ 1,00,000 രൂപ വരെയുള്ള വായ്പകള്‍ക്ക് ആനുകൂല്യ തുക അനുവദിച്ചു.അനുവദിക്കപ്പെട്ട തുകയായ 4786018 രൂപ ജില്ലയിലെ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ക്ക് അക്കൗണ്ടുകളിലേക്ക് വരവ് വെച്ച് നല്‍കുന്നതിനായി ജില്ലാ സഹകരണ ബാങ്കിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

ക്ഷീര സംഘം സെക്രട്ടറി, ക്ലാര്‍ക്കുമാര്‍ക്ക് പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള സംസ്ഥാനസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി, ക്ലാര്‍ക്ക് തുടങ്ങയവര്‍ക്ക് മൂന്നുദിവസത്തെ പരിശീലനം നല്‍കുന്നു. ഈ മാസം 19 മുതല്‍ 21 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 19ന് രാവിലെ പത്തിന് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലന പരിപാടിയില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച സെക്രട്ടറിമാര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 0495 2414579

സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പഠിച്ച യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പേര്, മേല്‍വിലാസം, ജനനതിയതി, ഫോനമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം 23നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്, 671 531 എ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240

മീസല്‍സ് റുബെല്ല: ജില്ലയില്‍ 82,045 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി
ഒക്‌ടോബര്‍ മൂന്നിന് ആരംഭിച്ച മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി എട്ടുദിവസം പിന്നിട്ടപ്പോള്‍ ജില്ലയ്ക്ക് 25 ശതമാനം നേട്ടം. 82,045 പേരാണ് ഇതിനകം കുത്തിവെപ്പെടുത്തത്. ഒന്‍പത് മാസം മുതല്‍ അഞ്ചു വയസ്സുവരെയുള്ള 13856 കുട്ടികളും അഞ്ചു മുതല്‍ 10 വയസ്സുവരെയുള്ള 20981 കുട്ടികളും 10 മുതല്‍ 15 വയസ്സുവരെയുള്ള 40714 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മീസല്‍സ് റുബെല്ല കുത്തിവെപ്പ്; എതിര്‍പ്പിന് കാരണം തെറ്റിദ്ധാരണ
മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് ജില്ലയില്‍ ബോധ പൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നു. സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇത്തരം പ്രവണത സജീവമായുണ്ടെന്ന് ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. അധ്യാപകര്‍തന്നെ കുത്തിവെപ്പിനെതിരെ ക്ലാസ്സെടുക്കുകയും ആരോഗ്യ വകുപ്പ് പ്രതിനിധികളെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. വിവാഹം കഴിക്കാനുള്ള ചിന്താഗതി പോലും നഷ്ടപ്പെടുമെന്നും കുഞ്ഞുങ്ങളുണ്ടാകില്ലെന്നുമുള്ള തികച്ചും അനാവശ്യമായ പ്രചരണമാണ് നടത്തുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകാവുന്ന ശാരീരിക വൈകല്യത്തിനെതിരെയുള്ള കുത്തിവെപ്പിന് വഴി തിരിച്ചുവിടുന്നത് എന്തിനെന്നത് അവ്യക്തമാണ്.

വിദ്യാഭ്യാസ വകുപ്പ് വഴി വിദ്യാലയങ്ങളിലും മറ്റു പ്രചാരണങ്ങളിലൂടെയും കുത്തിവെപ്പിനെതിരായ പ്രചരണങ്ങളെ ചെറുക്കുന്നതിന് ഊര്‍ജ്ജിതശ്രമമുണ്ടാകണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എ.ഡി.എം: എച്ച്.ദിനേശന്‍ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാനും ആരോഗ്യവകുപ്പ് പ്രതിനിധികള്‍ അനിവാര്യമുള്ള കേന്ദ്രങ്ങളില്‍ വിശദീകരണം നല്‍കാനും എ.ഡി.എം നിര്‍ദേശിച്ചു. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: മുരളീധരന്‍ പുരോഗതിരേഖ അവതരിപ്പിച്ചു. സഹോദയ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ പര്‍ള, ഡബ്ല്യൂഎച്ച്ഒ കണ്‍സല്‍ട്ടന്റ് ഡോ:എസ്.എസ്. വേലന്‍, യുനിസെഫ് പ്രതിനിധി മൊഹമ്മദ് ഷബാബ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പെണ്‍കുട്ടികളുടെ ശാക്തികരണം കാലഘട്ടത്തിന്റെ ആവശ്യം; അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തി
ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്നില്‍ ജി.വി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തി. കാസര്‍ഗോഡ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, വിദ്യാഭ്യാസവകുപ്പ്, പോലീസ് എന്നിവയുമായി സഹകരിച്ചാണ് ബാലികാ ദിനാചരണം നടത്തിയത്. കുട്ടികള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സര്‍ഗ്ഗ സംവാദവും നടത്തി. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സ മാധുരി.എസ്. ബോസ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷണന്‍ നമ്പൂതിരി എന്‍.എം അധ്യക്ഷത വഹിച്ച. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാശിശുസംരക്ഷണ ഓഫീസര്‍ ബിജു പി, കാസര്‍ഗോഡ് ടൗ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റൗഫ് പി എന്നിവര്‍ കുട്ടികള്‍ക്ക് ബാലികാ ദിന സന്ദേശം നല്‍കി.

ഡി.ഡി.ഇ ഓഫീസ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് നാഗവേണി കെ, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ബിന്‍സി പി.എസ്, ഒ.ആര്‍.സി നോഡല്‍ടീച്ചര്‍ അനില്‍, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ് കെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ലീഡര്‍ ഇന്ദുലേഖ എം.എസ് ബാലീകാ ദിന സന്ദേശം ഉണര്‍ത്തി കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.തുടര്‍ന്ന് കുട്ടികള്‍ പാനലുമായി സര്‍ഗ്ഗ സംവാദം നടത്തി. ഉത്തരവാദിത്വമുള്ള ഭാവിതലമുറയെ വാര്‍ത്തടുക്കുതില്‍ പെകുട്ടികള്‍ക്ക് ക്രിയാത്മകമായി പലതുംചെയ്യാനാകുമെന്ന് കുട്ടികളുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുവന്നു.സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്നീ വിഭാഗങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Government announcements on 12 10 2017.

Post a Comment