Join Whatsapp Group. Join now!

യുനാനി ആശുപത്രിയിലെ മരുന്ന് ക്ഷാമം: ഡി വൈ എഫ് ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കുമ്പള ഗ്രാമപഞ്ചായത്ത് മരുന്ന് ലഭ്യമാക്കാത്തതിന്റെ പേരില്‍ മൊഗ്രാല്‍Kerala, News, Grama Panchayath, DYFI, Kumbala,
കുമ്പള: (my.kasargodvartha.com 23.10.2017) കുമ്പള ഗ്രാമപഞ്ചായത്ത് മരുന്ന് ലഭ്യമാക്കാത്തതിന്റെ പേരില്‍ മൊഗ്രാല്‍ യുനാനി ആശുപത്രി പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ കുമ്പള മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിച്ചു. 2016 - 17 ല്‍ എട്ട് ലക്ഷം രൂപ മരുന്നിന് വകയിരുത്തിയിട്ടും കഴിഞ്ഞ ഒരു വര്‍ഷമായി മരുന്ന് ലഭ്യമാക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി നസിറുദ്ദീന്‍ മലങ്കരെ അഭിപ്രായപ്പെട്ടു.

പഞ്ചായത്തിന്റെ വികസന ഫണ്ടുകള്‍ പാര്‍ട്ടിക്കാര്‍ക്ക് വീതം വെക്കുന്ന തിരക്കില്‍ ജനകീയ വിഷയങ്ങള്‍ അവഗണിക്കുന്നതിന്റെ ഉദാഹരണമാണ് യുനാനി ആശുപത്രിയുടെ പ്രതിസന്ധിയെന്നും നസീറുദ്ദീന്‍ ആരോപിച്ചു. കുമ്പള മേഖലാ പ്രസിഡന്റ് റിയാസ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുനീര്‍, കീര്‍ത്തി ജോസഫ്, ഹര്‍ഷാദ് തവക്കല്‍, യൂസഫ് കെ ബി, റസിയ മൊഗ്രാല്‍, ബാബു ശാന്തിപള്ള, അസീസ്, എം എസ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

മേഖലാ സെക്രട്ടറി അജിത് കുമ്പള സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Grama Panchayath, DYFI, Kumbala,

Post a Comment