Join Whatsapp Group. Join now!

ചന്ദ്രഗിരിപാലം ദേളി വഴി ചട്ടഞ്ചാല്‍ പൊയിനാച്ചി ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കണം, പയസ്വനി പുഴയില്‍ ഒളിയത്തടുക്കയില്‍ ചെക്ക്ഡാം നിര്‍മിക്കണം: സിപിഐ ബ്രാഞ്ച് സമ്മേളനം

ചന്ദ്രഗിരിപാലം ദേളി വഴി ചട്ടഞ്ചാല്‍, മേല്‍പറമ്പ്, പൊയിനാച്ചി ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി Kerala, CPI, News, Kasargod, Branch Conference, CPI Branch conferences conducted
പരവനടുക്കം: (www.kasargodvartha.com 14.10.2017) ചന്ദ്രഗിരിപാലം ദേളി വഴി ചട്ടഞ്ചാല്‍, മേല്‍പറമ്പ്, പൊയിനാച്ചി ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തണമെന്ന് സിപിഐ പാലിച്ചിയടുക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ദേളി വഴി ബസുകള്‍ കുറവായതിനാല്‍ പെരുമ്പള, പരവനടുക്കം, ദേളി, തലക്ലായി, പാലിച്ചിയടുക്കം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കമുള്ള നൂറുകണക്കിനാളുകള്‍ക്ക് നഗരത്തിലെത്താനും തിരിച്ചു പോകാനുമായി ഏറെ പ്രയാസപ്പെടുകയാണ്. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് നിവേദനം നല്‍കി. പാടെ തകര്‍ന്നിരിക്കുന്ന പാലിച്ചിയടുക്കം - കോണാത്തുമൂല - കാട്ടാമ്പള്ളി - കുന്നില്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.



മണ്ഡലം അസി. സെക്രട്ടറി ബിജു ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കെ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.രാജന്‍, കെ.സുകുമാരന്‍, എ.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍. കെ.സുകുമാരന്‍ (സെക്രട്ടറി), കെ.ഗോപിനാഥന്‍ (അസി.സെക്രട്ടറി).

പയസ്വനി പുഴയില്‍ ഒളിയത്തടുക്കയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്ന് സി പി ഐ പനക്കുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ കുറ്റിക്കോല്‍ - എരിഞ്ഞിപ്പുഴ - ബോവിക്കാനം റോഡ് റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല എക്‌സികുട്ടീവ് അംഗം വി.രാജന്‍, സി പി ഐ മണ്ഡലം സെക്രട്ടറി വി.സുരേഷ് ബാബു, ബേഡകം ലോക്കല്‍ സെക്രട്ടറി കെ.കുഞ്ഞിരാമന്‍, എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍.സുധാകകരന്‍ ഒളിയത്തടുക്ക (സെക്രട്ടറി), മണികണ്ഠന്‍ (അസി.സെക്രട്ടറി).

Keywords: Kerala, CPI, News, Kasargod, Branch Conference, CPI Branch conferences conducted 

Post a Comment