Join Whatsapp Group. Join now!

അമിത്ഷായുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: പ്രതിഷേധ മിരമ്പി കോണ്‍ഗ്രസ് പ്രകടനം

ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ Congress, Kerala, News, Protest, Amith Shah, Kasaragod
കാസര്‍കോട്: (my.kasargodvartha.com 10.10.2017) ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന അമിത്ഷായുടെ മകന്റെ കമ്പനി ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മായാജാലം പോലെ വിറ്റ് വരവില്‍ 16,000 മടങ്ങ് വര്‍ധനയുണ്ടാക്കിയെന്നാണ് റിപോര്‍ട്ട്.


മൂന്നര വര്‍ഷത്തെ മോഡി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകരുമ്പോഴാണ് ഭരണകക്ഷി അധ്യക്ഷന്റെ മകന്റെ കമ്പനി അമ്പരപ്പിക്കുന്ന വിധത്തിലുള്ള കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത്. ബി ജെ പി സര്‍ക്കാരിന് കീഴില്‍ സാധാരണക്കാരും പാവങ്ങളും സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ ബി ജെ പി നേതാക്കളും കോര്‍പറേറ്റുകളും തഴച്ചു വളരുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. കള്ളപ്പണം പിടികൂടുമെന്നും അത് സാധാരണക്കാരില്‍ എത്തിക്കുമെന്നും പറഞ്ഞവരുടെ തനി നിറമാണ് പുറത്ത് വരുന്നത്. ഇതിനെതിരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ശക്തമായ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രകടനം നടത്തിയത്.

പ്രകടനത്തിന് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഭാരവാഹികളായ കരുണ്‍ താപ്പ, പി വി സുരേഷ്, ഹരീഷ് പി നായര്‍, സുന്ദര ആരിക്കാടി, സോമശേഖര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, ഖാദര്‍ നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, പത്മരാജന്‍ ഐങ്ങോത്ത്, എ വാസുദേവന്‍, നോയല്‍ ടോം ജോസഫ്, ഉസ്മാന്‍ കടവത്ത്, ജി നാരായണന്‍, ഹനീഫ് ചേരങ്കൈ, എം പുരുഷോത്തമന്‍ നായര്‍, എം രാജീവന്‍ നമ്പ്യാര്‍, അഡ്വ. ശ്രീജിത്ത് മാടക്കല്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഉസ്മാന്‍ അണങ്കൂര്‍, നാസര്‍ മൊഗ്രാല്‍, രാജേഷ് പള്ളിക്കര, വട്ടയക്കാട് മഹ് മൂദ്, കമലാക്ഷ സുവര്‍ണ, ഐത്തപ്പ അമ്മന്‍കോട്, ഉമേഷ് അണങ്കൂര്‍, കുഞ്ഞി വിദ്യാനഗര്‍, ഖാന്‍ പൈക്ക, കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, സി ജി ടോണി, പി കെ വിജയന്‍, നാരായണന്‍ നായര്‍, വിജയകുമാര്‍, വിജയന്‍ കണ്ണീരം, ഫിറോസ് അണങ്കൂര്‍, കാസിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ചു പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. സമാപന യോഗം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, Kerala, News, Protest, Amith Shah, Kasaragod.

Post a Comment