Join Whatsapp Group. Join now!

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 11ന്

പഠന- പാഠ്യേതര രംഗങ്ങളില്‍ മാതൃകയായി ചന്ദ്രഗിരിക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെKerala, News, Chemnad Jamaath Higher Secondary school old students meet on 11th
കാസര്‍കോട്: (my.kasargodvartha.com 21.10.2017) പഠന- പാഠ്യേതര രംഗങ്ങളില്‍ മാതൃകയായി ചന്ദ്രഗിരിക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നവംബര്‍ 11ന് സ്‌കൂളില്‍ നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് മൂന്നരപ്പതിറ്റാണ്ടായി സ്‌കൂളില്‍ നിന്ന് അക്ഷരമധുരം നുണഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന് രണ്ടാംതവണ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവംബര്‍ 27 മുതല്‍ ആതിഥ്യമരുളുന്നതിന് മുന്നോടിയായി സംഗമം നടക്കുന്നത് ഇരട്ടി മധുരമായി. 1982 ല്‍ 25 കുട്ടികളുമായി എളിയ രീതിയില്‍ തുടക്കം കുറിച്ച സ്‌കൂളില്‍ ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗമടക്കം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള വിദ്യാലയം കൂടിയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

ആദ്യമായിട്ടാണ് മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംഗമം സംഘടിപ്പിക്കുന്നത്. അടുത്തിടെ പുനഃസംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്‌കൂളിന്റെ അഭിവൃദ്ധിക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ആദ്യപടിയായാണ് സംഗമം ഒരുക്കുന്നത്.
'ലാ മെമ്മോറിയ-17' എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പൊതുസമ്മേളനം, മെമ്പര്‍ഷിപ്പ് വിതരണം, ഒ.എസ്.എ. ലോഗോ പ്രകാശനം, അധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍, ബാച്ച് തിരിച്ചുള്ള ഫോട്ടോ സെഷന്‍ തുടങ്ങിയവ നടക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദലി മുണ്ടാങ്കുലം ചെയര്‍മാനായും ഹാഫിസ് അബ്ദുല്ല ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു.

നാട്ടിലും വിദേശത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 9995238336, 9995467656 എന്നീ നമ്പറുകളില്‍ പേര് നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chemnad Jamaath Higher Secondary school old students meet on 11th

Post a Comment