Join Whatsapp Group. Join now!

യാത്ര കഴിഞ്ഞു: ഇനി വിട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി വിളയും

കുടുംബാംഗങ്ങള്‍ക്കായി നടത്തിയ വിനോദയാത്രയില്‍ അംഗങ്ങള്‍ Kerala, News, Kanhangad, Vegetables, Tour, Goa, Seeds, General Body Meet
കാഞ്ഞങ്ങാട്: (my.kasargodvartha.com 24/10/2017) കുടുംബാംഗങ്ങള്‍ക്കായി നടത്തിയ വിനോദയാത്രയില്‍ അംഗങ്ങള്‍ അടിച്ചുപൊളിച്ചുവെങ്കിലും സ്വന്തം വിട്ടിലെത്തിയാല്‍ എല്ലാ കുടുംബാംഗങ്ങളും വിട്ടുവളപ്പില്‍ വിഷ രഹിത പച്ചക്കറി തോട്ടമൊരുക്കണം. കാലിച്ചാനടുക്കത്തെ പുറവങ്കര ഹരിണാക്ഷിയമ്മ മൊമ്മോറിയല്‍ ട്രസ്റ്റാണ് യാത്രക്കൊപ്പം വിട്ടുവളപ്പില്‍ പച്ചക്കറി വിളയിപ്പിക്കാനുള്ള പദ്ധതിയില്‍ കുടുംബാംഗങ്ങള്‍ക്ക് വിത്തും, മാര്‍ഗ നിര്‍ദേശവും നല്‍കി മാതൃകയായത്.

കാഞ്ഞങ്ങാട്ടു നിന്നും 45 പേരടങ്ങുന്ന സംഘമാണ് ഗോവയിലേക്ക് മുന്നു ദിവസങ്ങളിലായി യാത്ര പോയത്. ഗോവയിലെ ഹോട്ടല്‍ ജ്യോതി പ്ലാസയില്‍ വെച്ച് നടന്ന ജനറല്‍ ബോഡിയില്‍ നീലേശ്വരം രാജകുടുംബാംഗം എ സി സന്തോഷ് വര്‍മ കുടുംബാംഗങ്ങള്‍ക്കായുള്ള പച്ചക്കറി വിത്തുകള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി തമ്പാന്‍ നായര്‍ക്ക് കൈമാറി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗോവ പനാജി അയ്യപ്പക്ഷേത്രത്തില്‍ പച്ചക്കറി കൃഷിക്കായുള്ള വിത്തുകള്‍ ക്ഷേത്ര ഭാരവാഹി കൂടിയായ സന്തോഷ് വര്‍മയ്ക്ക് ഉണ്ണികൃഷ്ണന്‍ പുഷ്പ്പഗിരി കൈമാറി. നാരായണന്‍ നായര്‍ സൗപര്‍ണിക വര്‍മയെ പൊന്നാടയണിയിച്ചു.

ബാലചന്ദ്രന്‍ പുഷ്പ്പഗിരി, പ്രദീപ് കുമാര്‍ പുറവങ്കര, നാരായണന്‍ മാസ്റ്റര്‍, കെ കെ നായര്‍ പുഷ്പഗിരി, ബാലഗോപാലന്‍ പെരളത്ത്, ശ്രീധരന്‍ പുഷ്പ്പഗിരി, പി രമേശന്‍ നായര്‍, പി ശരത്ത് കുമാര്‍, പി പ്രമോദിനി, രേണുക കെ നായര്‍, ശുഭ പ്രകാശ് എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kanhangad, Vegetables, Tour, Goa, Seeds, General Body Meet

Post a Comment