Join Whatsapp Group. Join now!

ഹര്‍ത്താല്‍ ദിനത്തില്‍ പതിവ് തെറ്റാതെ ഭക്ഷണം നല്‍കി ബീരിച്ചേരി

ഹര്‍ത്താല്‍ ദിനത്തില്‍ ബീരിച്ചേരി അല്‍ഹുദ ക്ലബ്ബിന്റെയും, വൈ എം സി എയുടെയും പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിലെയും, തൃക്കരിപ്പൂര്‍ ഗവ. Kerala, News, Featured, Beerichery distributes foods on Harthal day.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 16.10.2017) ഹര്‍ത്താല്‍ ദിനത്തില്‍ ബീരിച്ചേരി അല്‍ഹുദ ക്ലബ്ബിന്റെയും, വൈ എം സി എയുടെയും പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രത്തിലെയും, തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെയും രോഗികള്‍ക്ക് ഭക്ഷണം നല്‍കി. ഹര്‍ത്താല്‍ ആയതിനാല്‍ തൃക്കരിപ്പൂരില്‍ ഹോട്ടലുകളും വഴിയോര ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും അടച്ചതിനാല്‍ ഭക്ഷണത്തിന് വിഷമിച്ചപ്പോഴാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ സൗജന്യമായി ഭക്ഷണം എത്തിച്ച് മാതൃകയായത്.


കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഓരോ ഹര്‍ത്താല്‍ വരുമ്പോഴും ക്ലബ്ബില്‍ വെച്ച് രുചികരമായ ഭക്ഷണം പാകം ചെയ്ത് തെരുവുകളില്‍ കഴിയുന്നവര്‍ക്കും മറ്റും നല്‍കി വരുന്നു. കെ പി ശാഫി, യു പി ഫാസില്‍, ഇസ്മാഈല്‍, എ ജി സമദ്, അനീസ് സുബൈര്‍, യു പി ശക്കീര്‍, നൂറുദ്ദീന്‍, എ സി നൗഷാദ്, ഇബ്രാഹിം, എന്‍ ഷിഹാസ്, സക്കരിയ, റഫീഖ്, എ ജി ഷക്കീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Featured, Beerichery distributes foods on Harthal day.

Post a Comment